New Update
Advertisment
കോഴിക്കോട്: മിഠായി തെരുവിൽ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തത്തെ കുറിച്ച് അഗ്നിരക്ഷാസേന ഇന്ന് സർക്കാരിന് പ്രാഥമിക റിപ്പോർട്ട് നൽകും. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഫൊറൻസിക് വിഗദ്ധർ നടത്തിയ പരിശോധനയിലും ഇതേ കാരണങ്ങളാണ് കണ്ടെത്തിയത്. തീപിടുത്തത്തില്‍ 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ ഇലക്ട്രിക് സംവിധാനങ്ങൾ ഉടന്‍ അഗ്നി രക്ഷാ സേന പരിശോധിക്കും. മിഠായി തെരുവില്‍ തിങ്കളാഴ്ച മുതലാണ് ഫയർ ഓഡിറ്റിംഗ് നടത്തുക.