സീബ്രാ ലൈനുകളിലേക്ക് വാഹനങ്ങൾ കയറ്റി നിർത്തുന്നവരെ പൂട്ടാനൊരുങ്ങി കൊച്ചി സിറ്റി പോലീസ്

New Update

publive-image

Advertisment

കൊച്ചി : ട്രാഫിക് സിഗ്നലുകളിൽ സീബ്രാ ലൈനിലേക്ക് വണ്ടി കയറ്റി നിർത്തിയാൽ നടപടി എടുക്കാനൊരുങ്ങി കൊച്ചി സിറ്റി പോലീസ്. ചുവപ്പു സിഗ്നൽ ലഭിച്ചാൽ സീബ്രാ ലൈനിന് പിന്നിൽ വാഹനങ്ങൾ നിർത്തണമെന്നാണ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം.

ഏതാനും ദിവസങ്ങൾ ഇത് തുടർന്ന ശേഷം വാഹനങ്ങൾ കയറ്റി നിർത്തുന്നവരിൽ നിന്ന് പിഴയീടാക്കാനാണ് പോലീസിന്റെ തീരുമാനം. ഇത് സംബന്ധിച്ച് ഡ്യൂട്ടി ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി കൊച്ചി ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ ടിബി വിജയൻ പറഞ്ഞു.

സിഗ്നലുകളിൽ പലപ്പോഴും പച്ച സിഗ്നൽ ലഭിച്ച് കാൽനട യാത്രക്കാർ റോഡ് മുറിച്ചു കടക്കാൻ എത്തുമ്പോൾ സീബ്ര വരകളിൽ നിറയെ വാഹനങ്ങളാണ് കാണാറുള്ളത്. ഇതിനിടയിലൂടെ കടന്നുപോകാനാവാതെ പ്രായമായവരും കുട്ടികളും പ്രയാസപ്പെടുന്നതും പതിവു കാഴ്ചയാണ്.

പലപ്പോഴും സിഗ്നൽ നിയന്ത്രിക്കുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ഇത് അവഗണിക്കും. ഇനി ഇത് നടപ്പിലാവില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. കേരളാ മോട്ടർ വെഹിക്കിൾ ആക്ട് 365 പ്രകാരം സീബ്ര വരകളിൽ കയറ്റി വാഹനം നിർത്തുന്നത് നിയമലംഘനമാണ്. ഇത് ലംഘിച്ചാൽ പിഴ അടയ്‌ക്കേണ്ടി വരും.

NEWS
Advertisment