അബ്ദുൽ റസാഖിന് സ്പോർട്സ് ഐക്കൺ അവാർഡ് സമ്മാനിച്ചു

New Update

publive-image

Advertisment

പാലക്കാട്:കായിക രംഗത്ത് മികവ് തെളിയിച്ച യുവപ്രതിഭ കോട്ടായി സ്വദേശി അബ്ദുൾ റസാഖിന് ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി സ്പോർട്സ് ഐക്കൺ അവാർഡ് നൽകി ആദരിച്ചു. 2019ലെ യൂത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പ്, 2021 അണ്ടർ 20 വേൾഡ് ചാമ്പ്യൻഷിപ്പ്, തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച പ്രശസ്ത കായികതാരമാണ് അബ്ദുൽറസാഖ്.

ജെസിഐ മേഖല 21 മുൻ പ്രസിഡന്റ് അബ്ദുൽ സലാം ആണ് അവാർഡ് സമ്മാനിച്ചത്. ജെസിഐ പാലക്കാട് പ്രസിഡന്റ് അജയ് ശേഖർ, വീക്ക് കോഡിനേറ്റർ സുമിത അജയ്, പ്രോജക്ട് ഡയറക്ടർ ആദർശ് എന്നിവർ സന്നിഹിതരായിരുന്നു. ട്രഷറർ പിയൂഷ് നന്ദി പറഞ്ഞു.

Advertisment