അന്യമതസ്ഥരെ വിവാഹം കഴിക്കുന്നത്​ വിലക്കുന്ന നിയമം കൊണ്ടുവന്നാൽ പിന്തുണയ്‌ക്കും; അബ്​ദുൽ ഹക്കീം അസ്​ഹരി

New Update

publive-image

Advertisment

കൊച്ചി: അന്യമതസ്ഥരെ വിവാഹം കഴിക്കുന്നത്​ വിലക്കുന്ന നിയമം കൊണ്ടുവന്നാൽ അതിനെ പിന്തുണയ്‌ക്കുമെന്ന് എസ്​.വൈ.എസ്​ ജനറൽ സെക്രട്ടറി എ.പി അബ്ദുൽ ഹക്കീം അസ്ഹരി. നാർക്കോട്ടിക് ജിഹാദെന്ന പാലാ ബിഷപ്പിന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അസ്ഹരി.

ലവ്​ ജിഹാദ്​, നാർക്കോട്ടിക്​ ജിഹാദ്​ എന്നൊക്കെയുള്ള പ്രചാരണം അർത്ഥശൂന്യമാണ്. ഇതെല്ലാം ദൈവിക നിയോഗ പ്രകാരം നടക്കുന്നതുമാണ്. ഇപ്പോഴത്തെ ആരോപണത്തിന്‍റെ ഫലമായി ആളുകൾ ഇസ്ലാമിനെ കുറിച്ച് അറിയാനും പഠിക്കാനും ഇസ്ലാമിലേക്ക് വരാനും സാധ്യത കാണുന്നുണ്ട്.

മുസ്ലീങ്ങൾ ആളുകളെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കാറില്ല. പണ്ട് സൂഫി പണ്ഡിതന്മാരുടെയും മറ്റും ജീവിതം കണ്ട് മതത്തിലേക്ക് വന്നതാണ്. അല്ലാതെ ക്ഷണിച്ചുവരുത്തുന്നതല്ല പ്രണയിച്ച് അന്യമതത്തിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നു എന്നതാണ് ഉന്നയിച്ച മറ്റൊരു പ്രശ്നം. മുസ്ലീങ്ങളെയാണ് ഇത് ഏറെ ബാധിക്കുന്നത്.

മതം വിട്ട് കല്യാണം കഴിക്കരുത്, മാതാപിതാക്കളുടെ സമ്മതമില്ലാതെ കല്യാണം കഴിക്കരുത് എന്നെല്ലാം നിയമനിര്‍മാണം കൊണ്ടുവരികയാണെങ്കില്‍ ഏറ്റവും ആദ്യം സ്വാഗതം ചെയ്യുന്നത് നമ്മളായിരിക്കും – ഇത്തരത്തിലാണ് അസ്ഹരിയുടെ പ്രസ്താവന.

NEWS
Advertisment