New Update
Advertisment
പി ഡി പി മുൻ ആക്റ്റിംഗ് ചെയർമാനും തിരുവനന്തപുരം നഗരസഭ മുൻ കൗൺസിലറുമായ പൂന്തുറ സിറാജ് അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന്ചികില്‍സയിലായിരുന്നു. തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം.
മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൌൺസിലർ ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർത്ഥിയുമായാണ് സിറാജ് മത്സരിച്ചത്. 1995ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000ത്തിൽ അമ്പലത്തറ വാർഡിൽ നിന്നും പിഡിപി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005ൽ സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.