നമ്മെ പൊട്ടിച്ചിരിപ്പിച്ചും ഇടയ്ക്കൊക്കെ കണ്ണു നനയിപ്പിച്ചും വിസ്മയിപ്പിച്ചും വെള്ളിത്തിരയിൽ നാം കണ്ട മഹാനടനം;സലിം കുമാറിന് ആശംസകൾ നേർന്ന് കെ സുധാകരൻ

New Update

publive-image

നമ്മെ പൊട്ടിച്ചിരിപ്പിച്ചും ഇടയ്ക്കൊക്കെ കണ്ണു നനയിപ്പിച്ചും വിസ്മയിപ്പിച്ചും വെള്ളിത്തിരയിൽ നാം കണ്ട മഹാനടനമാണ് സലിം കുമാറെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സിനിമാ-അഭിനയ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കുന്ന സലിം കുമാറിന് ആശംസകൾ നേർന്ന ഫേസ്ബുക്കിൽ കുറിപ്പിലാണ് സലിം കുമാറിനെ കുറിച്ച് പറഞ്ഞത്.

Advertisment

ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

സ്വതന്ത്രമായ അഭിപ്രായങ്ങളും സത്യസന്ധമായ നിലപാടുകളും വെച്ചു പുലർത്തുന്ന കലാകാരനാണ് പ്രിയപ്പെട്ട സലിംകുമാർ. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തൻ്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയാൻ ധൈര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം.

നമ്മെ പൊട്ടിച്ചിരിപ്പിച്ചും ഇടയ്ക്കൊക്കെ കണ്ണു നനയിപ്പിച്ചും വിസ്മയിപ്പിച്ചും വെള്ളിത്തിരയിൽ നാം കണ്ട മഹാനടനം രണ്ടര പതിറ്റാണ്ട് പിന്നിടുന്നു.

സിനിമാ-അഭിനയ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കുന്ന സലിം കുമാറിന് ആശംസകൾ.
ഇനിയുമൊരുപാട് സിനിമകളിലൂടെ നമ്മളെ രസിപ്പിക്കാൻ അവസരം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

Advertisment