Advertisment

അന്‍വര്‍ സാദത്ത് സഹായനിധി; ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ്‌ സ്വരൂപിച്ച തുക സെപ്റ്റംബര്‍ 29-ന് കെപിസിസി പ്രസിഡന്റ് കൈമാറും

New Update

publive-image

കുവൈറ്റ്/കോഴിക്കോട്: കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ ഒ.ഐ.സി.സി കുവൈത്തിന്റെ സജീവപ്രവർത്തകനും, ഫോട്ടോഗ്രാഫറും, കുവൈത്തിലെ സാമൂഹിക സാംസ്കാരിക വേദികളിലെ നിറസാനിദ്ധ്യവുമായിരുന്ന അൻവർ സാദത്ത് അനസിന്റെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒ.ഐ.സി.സി കുവൈറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച സഹായനിധി ബഹുമാനപ്പെട്ട കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എംപി സെപ്റ്റംബർ 29 ശനിയാഴ്ച കോഴിക്കോട് ഡിസിസി ഓഫീസിൽ വച്ച് കുടുംബത്തിന് കൈമാറും.

കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, പിടി തോമസ് എംഎല്‍എ, ടി സിദ്ധിക് എംഎല്‍എ, കോഴിക്കോട് എംപി എം.കെ രാഘവൻ, കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ, ആദം മുൽസി, യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷഹിൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഒ.ഐ.സി.സി യൂത്ത് വിംഗ് കുവൈത്ത് പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment