കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി

New Update

publive-image

Advertisment

കോഴിക്കോട്: അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിതയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സാണ് നയ്റോബി സ്വദേശിയായ വനിതയെ പിടികൂടിയത്.

വിപണിയില്‍ 25 കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്നാണ് വിദേശ വനിതയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ നയ്റോബിയില്‍ നിന്നുള്ള ഫ്‌ളൈറ്റില്‍ കരിപ്പൂരിലെത്തിയ യുവതിയുടെ ബാഗേജ് പരിശോധിക്കുന്നതിനിടെയാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

Advertisment