New Update
Advertisment
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ വ്യക്തിഹത്യ നടത്തിയതിന് പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് കേസ് നൽകിയിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തിൽ അവഹേളിച്ചതിനുമെതിരെയാണ് കേസ്. എറണാകുളം നോർത്ത് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ക്രൈം സ്‌റ്റോറി മലയാളം എന്ന എഫ് ബി പേജിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയത്.