Advertisment

സർക്കാർ ഉത്തരവിന് പുല്ലുവില. പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ മൃ​ഗശാല വകുപ്പ്, ബന്ധു നിയമനവും തകൃതി

New Update

publive-image

Advertisment

തിരുവനന്തപുരം: ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി മൃ​ഗശാല വകുപ്പ്. ഒരു വകുപ്പിൽ 5% മാത്രം ആശ്രിത നിയമനം അനുവദിക്കുമ്പോൾ 7 എൽഡി ക്ലർക്ക് ഉൽപ്പെടെ യുഡിക്ലർക്ക് സൂപ്രണ്ട് തസ്കികളിൽ 100 % ആശ്രിത നിയമനമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ കീപ്പർ തസ്തികയിൽ സ്ഥിരം നിയമത്തിന് ബന്ധുക്കളേയും തിരികി കയറ്റുന്നുണ്ട്.

മൃ​ഗശാലയിലെ കീപ്പർ തസ്തികയിലേക്കുള്ള നിയമനം എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയാണ്. യോ​ഗ്യത മൃ​ഗശാലയിൽ കീപ്പറായുള്ള രണ്ട് വർഷത്തെ പ്രവർത്തി പരിചയവും, അർഹതയുള്ളവർക്ക് എക്സപീരിയൻസ് സർട്ടിഫിക്കറ്റ് നൽകാതെ ഡയറക്ടറേറ്റിൽ ജോലി ഉള്ള ജീവനക്കാരുടെ ബന്ധുക്കൾളെ താൽക്കാലികമായി കയറ്റി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകി സ്ഥിരപ്പെടുത്തുതയാണ് പതിവ്. ഇത്തരത്തിൽ കഴിഞ്ഞ വർഷവും ഒരു ഉദ്യോ​ഗസ്ഥയുടെ സഹോദരനെ ജോലിക്ക് നിയമിച്ചു. അടുത്ത ഒരു ജെഎസിന്റെ സഹോദരൻ ശരത്തിനെ സ്ഥിര ജോലിക്ക് കയറ്റാനുള്ള ഇന്റർവ്യൂ ഈ മാസം 28 ന് തൃശ്ശൂർ മൃ​ഗശാലിൽ വെച്ച് നടക്കുകയാണ്. ശരത്തിനേക്കാൽ എക്സപീയൻസ് ഉള്ള പലർക്കും സർട്ടിഫിക്കറ്റ് നൽകാതെയാണ് ഈ ബന്ധു നിയമത്തിന് വേണ്ടി അണിയറ നീക്കം നടക്കുന്നത്.

ഒരു കുടംബത്തിലെ തന്നെ മൂന്ന് പേർ അനധികൃതമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഭാര്യയും , ഭർത്താവും ഓഫീസിലും സഹോദരൻ കീപ്പറായും ഉൾപ്പെടെയാണ് നിയമനങ്ങൾ . എൽഡി ക്ലർക്ക് പരീക്ഷയിലെ റാങ്ക് കാരെ പരി​ഗണിക്കാതെ കോടതി വിധിയെപ്പോലും കാറ്റിൽ പറത്തി ആശ്രിത നിയമനം നടത്തിയ ശേഷമാണ് ബന്ധുക്കളെ മറ്റുളള പോസ്റ്റുകളിൽ തിരികെ കയറ്റുന്നത്.

Advertisment