ജനവിരുദ്ധ കാർഷിക ബില്ല് പിൻവലിക്കണം : രാജേഷ് വാളിപ്ലാക്കൽ

New Update

publive-image

കൊല്ലപ്പള്ളി : ജനവിരുദ്ധ കാർഷിക ബില്ലുകൾ പിൻവലിക്കാൻ കേന്ദ്ര ഗവൺമെൻറ് തയ്യാറാവണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ. കെ.റ്റി.യു.സി. (എം ) കടനാട്മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക ബില്ലിനെതിരെയുള്ള ഹർത്താൽ വിജയിപ്പിക്കാൻ തൊഴിലാളികൾ ശക്തമായി രംഗത്തു വരണമെന്നും അദ്ദേഹം പറഞ്ഞു. കെ.റ്റി.യു.സി. നിയോജകമണ്ഡലം പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷതവഹിച്ചു.

Advertisment

കടനാട് മണ്ഡലം പ്രസിഡണ്ട് ആയി സജി നെല്ലൻ കുഴിയും സെക്രട്ടറിയായി ബേബി പൂവത്തുംമൂട്ടിലിനെയും തെരഞ്ഞെടുത്തു.തമ്പി മണിമലക്കുന്നേൽ, അപ്പച്ചൻ താഴപള്ളിൽ, സജി നെല്ലൻ കുഴിയിൽ, ബാബു വാക്ക മറ്റത്തിൽ, ബേബി പൂവത്തുംമൂട്ടിൽ, സിബി അമ്പലത്തിൽ ചിറയിൽ, ബൈജു പാറപ്പുറത്ത് ,മനോജ് അമ്പ്രയിൽ, ബോബി മുല്ലപ്പള്ളിൽ, ബിജു കെ. കെ , അരവിന്ദൻ തടത്തിൽ , വി.എസ് കുഞ്ഞുമോൻ, മധു പൂവത്തുംമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment