ശുചീകരണ വിഭാഗം ജീവനക്കാരെ പൊന്നാട അണിയിച്ചു നഗരസഭ ചെയർമാൻ

ന്യൂസ് ബ്യൂറോ, പാലക്കാട്
Sunday, September 26, 2021

ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ശുചീകരണ വിഭാഗം ജീവനക്കാർക്ക് നഗരസഭയുടെ ആദരം. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായിട്ടാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ നഗരസഭയിലെ എല്ലാ ശുചീകരണ തൊഴിലാളികളെയും, ഹരിത കർമ്മ സേനാംഗങ്ങളെയും പൊന്നാടയണിയിച്ച് നഗരസഭ ചെയർമാൻ ആദരിച്ചു.

നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷം വഹിച്ചു. കൗൺസിലർമാരായ ബിന്ദു മനു, സാവിയോ കാവുകാട്ട്, ജോസ് എടേട്ട്, ആർ.സന്ധ്യ , സതി ശശികുമാർ ,സെക്രട്ടറി ജൂഹി മരിയ ടോം, ഹെൽത്ത് ഇൻസ്പെക്ടർ വിശ്വം, കൗൺസിൽ ക്ലാർക്ക് ബിജോയി മണർകാട്ട്, ജെ.എച്ച് ഐ. രഞ്ജിത്ത്. ബി , തുടങ്ങിയവർ പ്രസംഗിച്ചു.

×