ശുചിത്വ പരിപാലന വിപണിയില്‍ സിരോണയ്ക്ക് വന്‍നേട്ടം

ന്യൂസ് ബ്യൂറോ, പാലക്കാട്
Thursday, September 30, 2021

പാലക്കാട്: സ്ത്രീകള്‍ക്കുള്ള ശുചിത്വ പരിപാലന ഉല്‍പ്പന്ന വിപണിയില്‍ സിരോണയ്ക്ക് വന്‍നേട്ടം.കേരള വിപണിയില്‍ ആമസോണിലൂടെ മാത്രം കമ്പനി കൈവരിച്ചത് 80 ശതമാനം വളര്‍ച്ചയാണ്. www.thesirona.com എന്ന സ്വന്തം വെബ്‌സൈറ്റിലെ വില്പന മൂന്നു മടങ്ങ് വര്‍ധിച്ചു. രണ്ടാം നിര നഗരങ്ങളിലാണ് വില്പന കൂടുതല്‍.

സ്ത്രീസഹജമായ ശുചീകരണ ഉല്പന്നങ്ങള്‍ക്ക് 2021-ല്‍ ആവശ്യക്കാര്‍ ഏറെയാണ്. മെന്‍സ്ട്രല്‍ കപ്പ് ഉള്‍പ്പെടെ ഉള്ള നൂതന ഉല്പന്നങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. സിരോണ കപ്പുകള്‍ എഫ്ഡിഎ അംഗീകൃതവും പത്തുവര്‍ഷം വരെ പുനരുപയോഗിക്കാവുന്നതും, പരിസ്ഥിതി സൗഹൃദപരവും ആണ്. കപ്പ്ഉപയോഗിക്കുന്നവര്‍ക്ക് നീന്താനോ വ്യായാമം ചെയ്യാനോ തടസ്സമില്ല.ചൊറിഞ്ഞു പൊട്ടലോ തടിപ്പോ ഉണ്ടാകില്ല.ഇന്ത്യയില്‍ ഇപ്പോള്‍ 600,000 സ്ത്രീകള്‍ സിരോണയുടെ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നുണ്ട്.

കമ്പനി 100 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചതെന്ന് സിരോണ സഹസ്ഥാപകനും സിഇഒയുമായ ദീപ് ബജാജ് പറഞ്ഞു. ഇതില്‍ കേരള വിപണിക്ക് നിര്‍ണായക പങ്കാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂര്‍ണ മെന്‍സ്ട്രല്‍ കപ്പ് ഹൈജീന്‍ ശ്രേണിയാണ് സിരോണയ്ക്കുള്ളത്.മൂന്നു മിനിറ്റിനകം കപ്പ് സ്റ്റെറിലൈസ് ചെയ്യാനുള്ള സ്റ്റെറിലൈസര്‍ ആണ് പ്രധാനം.കപ്പ് വാഷ് സൗകര്യമാണ് മറ്റൊന്ന്.കപ്പിലെ കറകളും ദുര്‍ഗന്ധവും ഇതു കഴുകികളയുന്നു. സംസ്ഥാനത്ത് സമഗ്രമായ ബ്രാന്‍ഡ് ബോധവല്‍ക്കരണ പരിപാടികളും കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ദ്ധന്മാര്‍ പങ്കെടുക്കുന്ന പരിശീലന പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഓരോ സിരോണ,പീ ബഡ്ഡി ഉല്പന്നങ്ങള്‍ വില്ക്കുമ്പോഴും, സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി, പാര്‍ശ്വവത്ക്കരിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കായി കമ്പനി ഓരോ രൂപവീതം നീക്കിവയ്ക്കാറുണ്ട്. ഇന്ത്യ, മലാവി,നേപ്പാള്‍ എന്നിവിടങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പെണ്‍കുട്ടികളുടെ ആര്‍ത്തവാരോഗ്യ കാര്യങ്ങള്‍ക്കായി കമ്പനി ഇപ്പോഴും പണം മുടക്കുന്നുണ്ട്. മെന്‍സ്ട്രല്‍ കപ്പിന്റെ വില്പന ഒരു ദശലക്ഷം ആക്കി ഉയര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഋതുമതി ആകുന്നതു മുതല്‍ ആര്‍ത്തവ വിരാമം വരെയുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയാണ് സിരോണ ഉല്പന്നങ്ങള്‍.പീ ബഡ്ഡി യൂറിനേഷന്‍ ഫണല്‍, ഓക്‌സോ-ബയോ ഡീഗ്രേഡബിള്‍ ഡിസ്‌പോസല്‍ ബാഗുകള്‍,റാഷ് ഫ്രീ ബാക്ക് പാഡുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

×