/sathyam/media/post_attachments/w64pnchseaZcAgcSIB3b.jpg)
കോവിഡ് കാലഘട്ടം പല കുടുംബങ്ങളിലുമുണ്ടാക്കിയ മാനസിക പ്രശ്നങ്ങൾ വളരെ വലുതാണ്. അധികം ആളുകളും മരണപ്പെടാനുള്ള പ്രധാന കാരണം അനാവിശ്യമായ ഉത്ഘണ്ടയും ഭയവും മൂലമുണ്ടായ ഹൃദയാഘാതവും അനുബന്ധ അസുഖങ്ങളും മൂലമാണെന്ന് കോട്ടക്കൽ ആയുർസ്മൃതി സെൻ്റർ ഫോർ ആയുർവേദ സൈക്കോ തെറാപ്പി & കൗൺസലിങ് ചെയർമാനും സ്ഥാപകനുമായ ഡോക്ടർ മുഹമ്മദ് സഫീർ അഭിപ്രായപ്പെട്ടു.
ഗാന്ധി ജയന്തിവാരാഘോഷത്തിന്റെ ഭാഗമായി ഒളവറനാട് വാട്സ്ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ഗൂഗിൾ മീറ്റിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ മുഹമ്മദ് സഫീർ. പരസ്പരമുള്ള സ്നേഹം കിട്ടാതെ വീർപ്പുമുട്ടുന്ന ഒരു കുടുംബം സ്മൃതി സെന്ററിൽ മെഡിറ്റേഷനായി ഡോക്ടറെ സമീപിച്ച കാര്യം ഡോക്ടർ വിവരിച്ചത് മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും സ്വന്തം കുടുംബത്തിലെ കാര്യം കൂടുതൽ ശ്രദ്ധിക്കുന്നത് നല്ലതാകും എന്നചിന്ത ഉരുത്തിരിഞ്ഞു.
കോവിഡ് മൂലമുണ്ടായ ലോക് ഡൗണും മറ്റും ഒരു ലോകമഹായുദ്ധത്തിന്റെ പ്രതീതി ഉളവാക്കുന്നു എന്ന് ഗൂഗിൾ മീറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് നോവലിസ്റ്റും ഹയർസെക്കൻഡറി അദ്ധ്യാപികയും മായ സുധ എസ് നന്ദൻ പറഞ്ഞു.
ഗ്രൂപ്പ് അഡ്മിൻ കെ വി ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ റിട്ടേർഡ് അദ്ധ്യാപകനും, ഒളവറ ഗ്രന്ഥാലയം പ്രസിഡന്റുമായ ടി വി വിജയൻ മാസ്റ്റർ ഗാന്ധിജയന്തി അനുസ്മരണം നടത്തി. ഗ്രൂപ്പ് അഡ്മിൻമാരായ അഷറഫ് ഒളവറ, കെ വിജയൻ, നളിനാക്ഷൻ എന്നിവർ പരിപാടിയുടെ കോർഡിനേഷൻ നടത്തി പി വി സുനിൽജ ടീച്ചർ സ്വാഗതവും ടി രാജീവൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us