/sathyam/media/post_attachments/WHnqNxWfs3azWF0jLKeu.jpg)
തച്ചമ്പാറ:പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജൻമദിനാഘോഷത്തിൻ്റെ ഭാഗമായി വ്യത്യസ്ത പരിപാടികളോടെ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 20 ദിവസം നീണ്ടു നിൽക്കുന്ന സേവാസമർപ്പൺ അഭിയാൻ പ്രവർത്തനങ്ങളോടനുബന്ധിച്ച് ജലാശയങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ബി ജെ പി പ്രധാന മന്ത്രിയുടെ കാരാക്കുറുശ്ശി പഞ്ചായത്ത് കമ്മിറ്റി പള്ളികുറുപ്പ് മഹാവിഷ്ണു ക്ഷേത്ര കുളത്തിൻ്റെ പരിസരം ശുചീകരിക്കുകയും ക്ഷേത്രത്തിലേക്കാവശ്യമായ പൂച്ചെടികൾ നടുകയും ചെയ്തു.
മണ്ഡലം സെക്രട്ടറി പി.വിജയൻ ,പഞ്ചായത്ത് പ്രസിഡണ്ട് പി.രാധാകൃഷ്ണൻ ,മഹിള മോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് സ്നേഹ രാമകൃഷ്ണൻ ,പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രദീപ് കളരിക്കൽ മണ്ഡലം കമ്മിറ്റി അംഗം അനൂപ് ടി ,ശങ്കരൻ കുട്ടി യുവമോർച്ച നേതാക്കളായ അനൂപ് വെണ്ണടി ,നിധിൻ ശങ്കർ തുടങ്ങിയവർ നേത്യത്വം നൽകി .