ഉൾക്കാടുകളിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് രഹസ്യവിവരം; പരിശോധനയ്‌ക്കെത്തിയ അന്വേഷണസംഘം വനത്തില്‍ കുടുങ്ങി

New Update

publive-image

മലമ്പുഴ: ഉൾക്കാടുകളിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്താനെത്തിയ സംഘം ഉൾ വനത്തിൽ കുടുങ്ങി. നർക്കോട്ടിക്ക് ഡി.വൈ.എസ്.പി ശ്രീനിവാസൻ്റെ നേത്യത്വത്തിലുള്ള പതിമൂന്നംഗ സംഘമാണ് വനത്തിൽ കുടുങ്ങിയത്.

Advertisment

മലമ്പുഴ സർക്കിൾ ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ, വാളയാർ എസ് എ.രജേഷ്, സ്പെഷ്യൽ സ്ക്വോഡ് എസ്.ഐ.ജലീൽ എന്നിവരുൾപ്പെടുന്ന പതിമൂന്നംഗ സംഘമാണ് വനത്തിൽ കുടുങ്ങിയത്. സംഘം വനം വകുപ്പ് അധിക്യതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

സംഘം ഉൾപ്പെട്ടിരിക്കുന്ന സ്ഥല വിവരങ്ങൾ കണക്കാക്കുമ്പോൾ വനാതിർത്തിയിൽ നിന്നും ഏഴ് കിലോമീറ്റർ ഉൾക്കാട്ടിലായിരുക്കുമെന്നാണ് നിഗമനം. കനത്ത മഴയും, പ്രതിക്കൂല കാലാവസ്ഥയും സംഘത്തിന് മുന്നിൽ മാർഗതടസമായിട്ടുള്ളതിനാൽ രാത്രി കാട്ടിൽ തന്നെ തമ്പടിക്കാനാണ് നിർദ്ദേശം.

Advertisment