ചുമട്ടുതൊഴിലാളികളുടെ അന്നം മുട്ടുന്നു - പാലക്കാട് ജില്ല ഹെഡ് ലോഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി

New Update

publive-image

പാലക്കാട്: കേരളത്തിലെ ചുമട്ടുതൊഴിലാളികളുടെ തൊഴിലവകാശം നഷ്ടമാകുന്ന സ്ഥിതിയാണ് ഹൈകോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. ചുമട്ടുതൊഴിലാളി നിയമമനുസരിച്ച് ലേബർ ഓഫീസർ നൽകുന്ന തൊഴിൽ കാർഡിൽ പറയുന്ന തൊഴിലവകാശത്തിനും തൊഴിൽ ചെയ്യുവാൻ നിർദ്ദേശിക്കപ്പെട്ട പ്രദേശവും കോടതി വിധിയിലൂടെ അസ്ഥിരപ്പെടുന്ന സ്ഥിതിയാണ്.

Advertisment

ഏത് സംരഭക ഉടമസ്ഥനും തങ്ങൾക്ക് ഇഷ്ടമുള്ള തൊഴിലാളികളെ നിയോഗിക്കാമെന്നു വന്നാൽ ചുമട്ടു തൊഴിലാളി നിയമത്തിന് പ്രസക്തിയില്ലാതെ വരും. കോടതിയിൽ കേസു വന്നപ്പോൾ ഗവ. ഭാഗത്തു നിന്നും എതിർവാദങ്ങളൊന്നും ഉണ്ടാകാത്തതാണ് ഇത്തരമൊരു വിധിയുണ്ടാകാൻ കാരണമെന്നു കരുതേണ്ടിയിരിക്കുന്നു.

എത്രയും വേഗം ഈ വിധിക്കെതിരായി അപ്പീൽ നൽകി തൊഴിൽ അവകാശ൦സംരക്ഷിച്ചു നൽകണമെന്ന് പാലക്കാട് ജില്ല ഹെഡ് ലോഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

യൂണിയൻ പ്രസിഡന്റായി തെരെ ഞ്ഞെടുക്കപ്പെട്ട പി.എസ്.അബ്ദുൾ ഖാദറെ യോഗം അഭിനന്ദിച്ചു. കെ.വി.ഗോപാലകൃഷ്ണൻ (ജനറൽ സെക്രട്ടറി, എ. ബാലൻ, വി.വി.ഷൗക്കത്ത്, വൈ.പ്രസിഡന്റുമാർ, പി വി മുഹദാലി തൃത്താല, ആർ നാരായണൻ, എം.സി സജീവൻ, എം കെ അക്ബർ പട്ടാമ്പി, സി.എൻ ശിവദാസ്, റെജി കെ മാത്യു . (സെക്രട്ടറിമാർ) പി. സിദ്ധാർത്ഥൻ, ട്രഷറർ എന്നിവർ പ്രസംഗിച്ചു.

Advertisment