/sathyam/media/post_attachments/Ywhx3h4qqos6N5pGpOTD.jpg)
ബോവിക്കാനം: ഓരോ വീടുകളിലും വിപുലമായി തന്നെ മീലാദ് കൊണ്ടാടണമെന്ന് സമസ്ത ജില്ലാ ഉപാധ്യക്ഷൻ എം എസ് തങ്ങൾ മദനി ഔലമുണ്ട പറഞ്ഞു. എസ് വൈ എസ് ചെർക്കള മേഖലാ റബീഅ് കാമ്പയിൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആലൂർ ഇസ്ലാമിക് സെന്ററിൽ നടന്ന പരിപാടിയിൽ മേഖലാ പ്രസിഡന്റ് ഫോറിൻ മുഹമ്മദ് ആലൂർ അധ്യക്ഷത വഹിച്ചു. സുബൈർ ദാരിമി പൊവ്വൽ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറിമാരായ എ ബി ഷാഫി പൊവ്വൽ, ലതീഫ് മൗലവി ചെർക്കള, സംയുക്ത ജമാഅത്ത് സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി എന്നിവർ പ്രഭാഷണം നടത്തി. മേഖലാ ജനറല്‍ സെക്രട്ടറി സി എം മൊയ്തു മൗലവി, അബ്ദുൽ ഖാദർ ഫൈസി സന്തോഷ് നഗർ, വർകിങ് സെക്രട്ടറി സലാം നഈമി, സി പി മൊയ്തു മൗലവി, മൊയ്തു ബാവാഞ്ഞി, അബൂബക്കർ മൂലട്കം, മുഹമ്മദ് ആലൂര്‍, അബ്ദുള്ള ആലൂർ, മൻസൂർ മല്ലത്ത്, ബി കെ ഹംസ, എ.കെ അബ്ബാസ്, ഇസ്മാഈൽ മാസ്റ്റർ, അസീസ് ആലൂർ സംബന്ധിച്ചു..