തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീടും സാധനങ്ങളും കത്തി നശിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വീടും സാധനങ്ങളും കത്തി നശിച്ചു. വീട്ടുകാര്‍ സ്ഥലത്തില്ലാത്തതിനാല്‍ ആളപായം ഒഴിവായി. വ്യാഴാഴ്ച അഞ്ച് മണിയോടെ പേരൂര്‍ക്കട ഇന്ദിരാ നഗറിലെ വാമദേവന്റെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ വീട്ടിലെ മറ്റ് ഉപകരണങ്ങളിലേക്കും തീപടര്‍ന്നു. വാമദേവനും മകന്‍ വിഷ്ണുവും സ്ഥലത്തെത്തി, നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് തീയണച്ചു. ഫിഡ്ജ് ഇരുന്ന ഹാളിലെ ഫാന്‍, മറ്റ് ഉപകരണങ്ങള്‍, ചുമര്‍, തറയിലെ ടൈല്‍ എന്നിവയ്‌ക്കെല്ലാം തീപിടിച്ചു. ഇവയെല്ലാം കത്തി നശിച്ചു. തീയണയ്ക്കാനായി അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

Advertisment