New Update
ജിദ്ദ: റിയാദിൽ കഴിഞ്ഞ സെപ്റ്റംബർ ഒന്നാം തിയ്യതി മരണപ്പെട്ട മലയാളിയുടെ മൃതദേഹം ഞായറാഴ്ച ജന്മനാട്ടിലെത്തിച്ച് സംസ്കരിക്കും. തൃശൂർ, പഴയന്നൂർ, പുളിക്കപ്പറമ്പിൽ റോബി പൗലോസ് (48) ആണ് മരണപ്പെട്ടത്. ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമായിരുന്നു മരണം.
Advertisment
അൽ റഫിയ എന്നസ്ഥലത്തു ഇലക്ട്രിക്കൽ ജോലി ചെയ്തു കൊണ്ടിരിക്കവേ നെഞ്ച് വേദന അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു റോബി പൗലോസ്. റിയാദിലെ നദീം പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ റോബിന് എതിരേ ഒരു കേസ് നിലനിന്നതിനാൽ മൃതദേഹം വിട്ടുകിട്ടാത്ത സ്ഥിതിയായിരുന്നു ഇതുവരെ. വിഷയത്തിൽ മലയാളികളായ സാമൂഹ്യ പ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് നിയമ തടസ്സങ്ങൾ നീക്കുകയും മൃതദേഹം സ്വീകരിക്കുകയുമായിരുന്നു.
ഇക്കാര്യത്തിൽ റിയാദ് കെ എം സി സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ നടത്തിയ ഇടപെടലുകളാണ് വിജയത്തിൽ കലാശിച്ചത്.