/sathyam/media/post_attachments/h2t72LHkrXOC1bRGi9TY.jpg)
കേരളമാകെ മഴക്കെടുതിയിൽ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങാൻ മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കവും അതിതീവ്ര മഴയും സംഭവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനും മറ്റ് സഹായങ്ങൾക്കും മുന്നിട്ടിറങ്ങാൻ സംഘടനയുടെ പ്രാദേശിക ഘടകങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അപകടാവസ്ഥയിലുള്ളവരെ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. മലയോര, തീരദേശ മേഖലകളിൽ പ്രത്യേകം ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങണം. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സന്നദ്ധ സേവകർ അതീവ ജാഗ്രതയോടെ രക്ഷാ പ്രവർത്തനം നടത്തണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഇതിനകം തന്നെ രക്ഷാ ദൗത്യത്തിൽ പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്ന വിവിധ പ്രദേശങ്ങളിലെ മുസ്‌ലിംലീഗ് പ്രവർത്തകരെയും യൂത്ത് ലീഗ് വൈറ്റ്ഗാർഡ് വളണ്ടിയർമാരെയും മറ്റു സന്നദ്ധ പ്രവർത്തകരെയും സാദിഖലി തങ്ങൾ അഭിനന്ദിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. വെള്ളം കയറി പ്രയാസത്തിൽ കഴിയുന്നവരെ സഹായിക്കുന്നതിന് മുൻഗണന നൽകണം. ദുരിതത്തിൽ കഴിയുന്നവർക്ക് എത്രയും വേഗം സഹായമെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ ശക്തമായ ഇടപെടൽ നടത്തണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us