പരപ്പാര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി; കല്ലടയാറിന്റെ കരയിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

New Update

publive-image

കൊല്ലം: കൊല്ലം ജില്ലയിലെ തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ 160 സെ.മീ ഉയര്‍ത്തി. ഡാമിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ക്രമാനുഗതമായി 200 സെ.മീ വരെ ഷട്ടര്‍ ഉയര്‍ത്തും.

Advertisment

ഷട്ടറുകള്‍ തുറന്നതോടെ കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെന്മല ഡാമിലെ ജലനിരപ്പ് താഴ്ന്ന് റെഡ് അലേര്‍ട്ട് പിന്‍വലിച്ചെങ്കിലും കല്ലടയാറില്‍ നിലവില്‍ റെഡ് അലേര്‍ട്ടാണ്. തെന്മലയില്‍ ഇന്ന് മഴ കുറഞ്ഞിട്ടുണ്ട്. കക്കി ഡാം തുറന്നതോടെ പമ്പാ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

Advertisment