ആദ്യാക്ഷരം കുറിച്ച ദിലീപിന്റെയും കാവ്യയുടേയും മകള്‍ മഹാലക്ഷ്മി; കുഞ്ഞനുജത്തിയെ ചേര്‍ത്തുപിടിച്ച്‌ മീനാക്ഷി; ചിത്രങ്ങള്‍ വൈറൽ

New Update

publive-image

കൊച്ചി:  വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച്‌ അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച്‌ ദിലീപിന്റെയും കാവ്യ മാധവന്റെയും മൂന്നുവയസുകാരിയായ മകള്‍ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വെച്ചാണ് വിജയദശമി ദിനത്തില്‍ മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയത്.

Advertisment

"ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം..."

https://www.facebook.com/ActorDileep/posts/418697032951154

ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി ക്ഷേത്രത്തില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചേച്ചി മീനാക്ഷിയുടെ തോളില്‍ തലചായ്ച്ചു കിടക്കുന്ന മഹാലക്ഷ്മിയേയും ചിത്രത്തില്‍ കാണാം.

Advertisment