മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് രമേശ് ചെന്നിത്തല

New Update

publive-image

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയെങ്കിലും ധനസഹായം നല്‍കണമെന്ന് രമേശ് ചെന്നിത്തല. നാശമുണ്ടായ മേഖലകളുടെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ പ്ലാപ്പള്ളി സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

Advertisment

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കാലതാമസം കൂടാതെ സഹായം വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചതായി മന്ത്രി പറഞ്ഞു.

Advertisment