New Update
Advertisment
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി എസ് അച്യുതാനന്ദന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി വിജയന്‍ ആശംസ നേര്‍ന്നത്.
‘നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകള്‍.’ എന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് വി.എസിന്റെ 98-ാം ജന്മദിനമാണ്. ആരോഗ്യ പരമായ ചെറിയ പ്രശ്‌നങ്ങളുള്ളതിനാലും വിശ്രമത്തിലായതിനാലും പിറന്നാള്‍ ആഘോഷങ്ങള്‍ കുടുംബത്തില്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ഡോക്ടര്‍മാരുടെ നിര്‍ദേശമുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലെ വീട്ടിലാണ് വി.എസ് ഉള്ളത്.