Advertisment

24 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

New Update

publive-image

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 24 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . അതേസമയം, അതി തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചതിന്റെ ആശ്വാസത്തിലാണ് കേരളം.

11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് നിലവില്‍ കാര്യമായ മഴമേഘങ്ങളില്ലെന്നതിനാലാണ് തീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചത്. മഴ കുറഞ്ഞതോടെ നദികളില്‍ ജലനിരപ്പ് കുറഞ്ഞു. പെരിയാറിലടക്കം ജലനിരപ്പ് നിയന്ത്രണ വിധേയമാണ്.

Advertisment