പാലക്കാട് മംഗലം അണക്കെട്ടിനു സമീപം ഉരുൾ പൊട്ടി

New Update

publive-image

Advertisment

പാലക്കാട്: മംഗലം ഡാം പരിസരത്ത് രണ്ടിടത്ത് ഉരുൾപൊട്ടി. മംഗലം ഡാം വിആർടിയിലും ഓടന്തോടിലുമാണ് ഉരുൾപൊട്ടിയത്. സമീപത്തുള്ള വീടുകളിൽ വെള്ളം കയറി. ആളപായമില്ല. റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം തടസ്സപ്പെട്ടു. സമീപ പ്രദേശത്തുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ആളുകളെ മാറ്റിപ്പാർപ്പിയ്ക്കുകയാണ്. കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിൽ 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വൈത്തിരി താലൂക്കിൽ മൂന്നും മാനന്തവാടി താലൂക്കിൽ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.

Advertisment