New Update
പാലക്കാട്: പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. മുഹമ്മദ് അസീസിൻ്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്. വൈകിട്ട് 3.30 ഓടെ കൂട്ടുകാരനൊപ്പം പുഴക്കരുകിൽ എത്തിയ അൻസിൽ കാൽ വഴുതി വീഴുകയായിരുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
Advertisment