വേഴാങ്ങാനം ക്ഷേത്രത്തിൽ ഇന്നലെ രാത്രി മോഷണം

New Update

publive-image

ഈ കഴിഞ്ഞ രാത്രി 12.30 ഓടെ നടന്ന മോഷണത്തിൽ നാലമ്പലത്തിനുള്ളിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ച മൂവായിരത്തോളം രൂപാ നഷ്ടപ്പെട്ടു. ക്ഷേത്ര പിൻ വാതിലുകളുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കയറിയത്. പാലാ പോലീസ് രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisment

ശബ്ദം കേട്ട് പരിസരവാസികൾ എത്തിയപ്പോഴേയ്ക്കും കള്ളന്മാർ സ്ഥലം വിട്ടിരുന്നു. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തർ സംഭവ സമയം മുതൽ പുലർച്ചെ വരെ ക്ഷേത്രപരിസരവും നാടും അരിച്ചു പെറുക്കിയെങ്കിലും കള്ളന്മാരെ കണ്ടെത്താൻ കഴിഞ്ഞില്ല.

Advertisment