New Update
/sathyam/media/post_attachments/cv2jaO9vz2Gjp7eRzsPF.jpg)
പാലാ: ഒക്‌ടോബര്‍ 21 പോലീസ് സ്മൃതിദിനത്തിന്റെ ഭാഗമായി കര്‍ത്തവ്യനിര്‍വ്വഹണത്തിനിടെ ജീവന്‍ വെടിയേണ്ടിവന്ന പോലീസ് സേനാംഗങ്ങള്‍ക്ക് പാലാ പോലീസ് പ്രണാമം അര്‍പ്പിച്ചു.സ്റ്റേഷന്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷിമണ്ഡപത്തില്‍ പാലായിലെ പോലീസ് സേന ഒന്നടങ്കം പുഷ്പാര്‍ച്ചന നടത്തി.
Advertisment
പാലാ സി.ഐ. കെ.പി. ടോംസണിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ മൗനമാചരിക്കുകയും പോലീസ് പ്രതിജ്ഞ പുതുക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ എസ്.ഐ. എം.ഡി. അഭിലാഷ്‌കുമാര്‍, എസ്.ഐ. ഷാജി സെബാസ്റ്റ്യന്‍ മാറിയിടം തുടങ്ങിയവര്‍ നേതൃത്വം നല്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us