പാലാ നഗരസഭാ പരിധിക്കുള്ളിൽ സ്കൂൾ വിദ്യാർഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്നുവിതരണം ഈ മാസം 25, 26, 27 തീയതികളിൽ

New Update

publive-image

പാലാ:കേരളത്തിൽ നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി, കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശാനുസരണം, ഈ മാസം 25, 26,27 തീയതികളിൽ നഗരസഭാ പരിധിക്കുള്ളിൽ ഉള്ള എല്ലാ വിദ്യാർഥികൾക്കും ആദ്യ ഡോസ് ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് നൽകുമെന്ന് പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു. നഗരസഭാ പ്രദേശത്തെ പതിനായിരത്തോളം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ചെയർമാൻ അറിയിച്ചു.

Advertisment

നഗരസഭാ ഹോമിയോ ഹോസ്പിറ്റലിൽതന്നെ വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം പ്രത്യേക കിയോസ്ക്കുകൾ സ്ഥാപിക്കുകയും, ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് ശേഷം കിയോസ്ക്കിൽ നിന്നും നിശ്ചിത ദിവസം മരുന്ന് ലഭിക്കുന്ന രീതിയിലാണ് വിതരണം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ഹോമിയോ ഹോസ്പിറ്റൽ സൂപ്രണ്ട് ഇൻ ചാർജ്ജ് ഡോ.സാജൻ ചെറിയാൻ അറിയിച്ചു.ഓൺലൈൻ സൗകര്യം ഇല്ലാത്തവർക്കായി സ്പോട്ട് രജിസ്ട്രേഷൻ സംവിധാനവും ഉണ്ടായിരിക്കുന്നതാണ്. വിദ്യാർത്ഥികൾ പ്രസ്തുത അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ പറഞ്ഞു.

Advertisment