മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര വകുപ്പിനും ജലവിഭവ മന്ത്രിക്കും കത്തയച്ച് ഡീൻ കുര്യക്കോസ്‌

New Update

publive-image

മുല്ലപെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തിര ഇടപെടൽ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്കും, കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനും ഡീൻ കുര്യക്കോസ്‌ കത്തയച്ചു.

Advertisment

തമിഴ് നാട് സർക്കാരുമായി സംസാരിക്കണം എന്ന് കത്തിൽ ആവശ്യപ്പെട്ടു.136 അടിയാക്കി മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിലനിർത്തുന്നതിന് വേണ്ടിയിട്ടുള്ള അടിയന്തിര ഇടപെടൽ ഉണ്ടാകണം, എന്തെങ്കിലും ഒരു അപകട സാധ്യത ഉണ്ടായാൽ കേരളത്തിലെ നാല് ജില്ലകൾ ഒലിച്ചുപോവുന്ന സ്ഥിതി ആയിരിക്കും.അത്യധികം ആശങ്കജനകമായ സാഹചര്യം നിലനിൽക്കുന്നു.

അണക്കെട്ടിലേക്കുള്ള വൃഷ്ടി പ്രദേശത്തുനിന്നും വരുന്ന നീരൊഴുക്കിന് അനുസരിച്ചുള്ള ജലം തമിഴ് നാട് ഔട്ട്‌ ഫ്ലോ ആയി എടുക്കുന്നില്ല എന്നുള്ളത് ഏറെ ആശങ്കാജനകമാണ്. ഇൻഫ്ലോയ്ക്ക് അനുസരിച്ചുള്ള ഔട്ട്‌ ഫ്ലോ ഉറപ്പുവരുത്താൻ തമിഴ്നാട് തയ്യാറാകണം.മുല്ലപെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ അടിയന്തിര ഇടപെടൽ കേന്ദ്ര സർക്കാർ ഉറപ്പുവരുത്തി,വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്നും കത്തിൽ ആവശ്യപ്പെട്ടു.

Advertisment