/sathyam/media/post_attachments/NNLuOHowBQBdh8yWQDtD.jpg)
മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. കോടികള്‍ വിലമതിയ്‌ക്കുന്ന സ്വര്‍ണവുമായി ആറ് യാത്രക്കാരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കസ്റ്റഡിയില്‍ എടുത്തു. 5.25 കിലോ സ്വര്‍ണമാണ് ആറ് പേരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് രണ്ടരക്കോടി രൂപ വിലവരും
കസ്റ്റഡിയിലെടുത്തവരെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ദിവസവും വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം അധികൃതര്‍ പിടികൂടിയിരുന്നു. ചപ്പാത്തിക്കല്ലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് അധികൃതര്‍ പിടികൂടിയത്.