/sathyam/media/post_attachments/wI4toNWDonEYkoisDo5W.jpg)
തിരുവനന്തപുരം ചെമ്പഴന്തി ഉദയഗിരിയില്‍ നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ച് കയറി കടയുടമ മരിച്ചു. ചെമ്പഴന്തി ഉദയഗിരിയില്‍ താമസിക്കുന്ന ചന്ദ്രിക (55) ആണ് മരിച്ചത്.
കാര്‍ ചന്ദ്രികയുടെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടു കൂടിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ചന്ദ്രികയെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശ്രീകാര്യം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.