തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

New Update

publive-image

Advertisment

തൃശൂര്‍: പറവട്ടാനിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഒല്ലൂക്കര സ്വദേശികളായ മൂന്ന് പേരാണ് അറസ്റ്റിലായത്. ഒല്ലൂക്കര സ്വദേശി ഷെമീര്‍ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.ദിവസങ്ങള്‍ക്ക് മുന്‍പാണ് പറവട്ടാനി ചുങ്കത്ത് യുവാവ് കൊല്ലപ്പെട്ടത്.

ഓട്ടോയില്‍ എത്തിയ സംഘം ഷെമീറിനെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ ഷെമീര്‍ മരിച്ചു. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഷെമീറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷെമീര്‍. ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. പ്രതികള്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് അറസ്റ്റ്.

Advertisment