തീയറ്റര്‍ ഉടമകളുടെ ആവശ്യത്തില്‍ തീരുമാനം പിന്നീട്; സര്‍ക്കാരിന്റേത് അനുഭാവപൂര്‍ണമായ സമീപനമെന്ന് മന്ത്രി സജി ചെറിയാന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: തീയറ്റര്‍ ഉടമകളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം പിന്നീടെന്ന് മന്ത്രി സജി ചെറിയാന്‍. തീയറ്റര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിക്ക് അനുഭാവപൂര്‍ണമായ സമീപനമാണുണ്ടായത് എന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി അറിയിച്ചു.

തീയറ്റര്‍ ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ വകുപ്പ് മന്ത്രിമാരുമായി വീണ്ടും യോഗം ചേരും. ധന-തദ്ദേശ-വൈദ്യുതി-ആരോഗ്യ വകുപ്പുകളിലെ മന്ത്രിമാരുമായി കൂടിയാലോചിച്ചായിരിക്കും തീരുമാനം. സംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കും.

സിനിമാ വ്യവസായത്തെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ഈ മാസം 22നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യമനുസരിച്ച് സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയത്. അന്നുയര്‍ന്ന ആവശ്യങ്ങളാണ് ഇന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അവതരിപ്പിച്ചത്.

 

NEWS
Advertisment