പി എസ് സി പരീക്ഷാ തീയതികൾ മാറ്റി: പുതിയ തീയതികൾ

New Update

publive-image

Advertisment

തിരുവനന്തപുരം: പി എസ് സി പത്താം ക്ലാസ് യോഗ്യത തസ്തികകളുടെ മുഖ്യ പരീക്ഷകൾക്കായി 07-09-2021 ൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷ തീയതികളിൽ (exam postponed) മാറ്റം വരുത്തിയിരിക്കുന്നു. പുതുക്കിയ തീയതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെയിൽസ് മാൻ (സപ്ലൈ കോ), ഫീൽഡ് വർക്കർ (ഹെൽത്ത് സർവ്വീസ്), ഐ സി ഡി എസ് സൂപ്പർവൈസർ (വുമൺ ആന്റ് ചൈൽഡ് ഡെവലപ്മെന്റ്) വി ഇ ഒ (എസ് ആർ ഫോർ എസ് സി / എസ് ടി) റൂറൽ ഡെവലപ്മെന്റ്, ബൈൻഡർ (​ഗവൺമെന്റ് സെക്രട്ടറിയേറ്റ്, കെപിഎസ്‍സി, ക്ലർക്ക് ടൈപ്പിസ്റ്റ് (വി) ആന്റ് വേരിയസ് അദർ ടൈപ്പിസ്റ്റ് പോസ്റ്റ്സ് എന്നീ പരീക്ഷകളുടെ തീയതിയിലാണ് മാറ്റം വരുത്തിയിട്ടുളളത്. ഡിസംബർ മാസത്തിലാണ് ഈ പരീക്ഷകളെല്ലാം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

അസിസ്റ്റന്റ് സെയിൽസ് മാൻ പരീക്ഷ ഡിസംബർ 12 ന് ആരംഭിക്കും. ആറ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പരീക്ഷാർത്ഥികൾ‌ കലണ്ടർ പരിശോധിച്ച് മാറ്റം വരുത്തിയിരിക്കുന്ന തീയതികൾ ശ്രദ്ധിക്കേണ്ടതാണ്. പി എസ് സിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് തീയതി മാറ്റത്തെ കുറിച്ച് അറിയിപ്പുള്ളത്.

Advertisment