/sathyam/media/post_attachments/ON09P5GkU9AmG0aIWG2Q.jpg)
പ്രകൃതിദുരന്തത്തിൽ സർവ്വതും നഷ്ടമായ കൊക്കയാർ, പ്ലാപ്പള്ളി മേഖലയെ സംരക്ഷിക്കാൻ പുന:രധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കർഷക കോൺഗ്രസ് ഇടുക്കി ജില്ല പ്രസിഡൻ്റ് ആൻ്റണി കുഴിക്കാട് പീരുമേട് നിയോജക മണ്ഡലം പ്രസിഡൻ്റ് മജോ കാരിമുട്ടം എന്നിവർ ആവശ്യപ്പെട്ടു. ഒരു മനുഷ്യ ആയുസിൻ്റെ മുഴുവൻ പ്രയ്നങ്ങളുമാണ് മലവെള്ളപാച്ചിലിൽ നഷ്ടമായരിക്കുന്നത് 'മന്ത്രി സംഘം, വന്നു പോയതല്ലാതെ ഒരു സാമ്പ ത്തിക സഹായവും ഇതുവരെ പ്രഖ്യപിച്ചിട്ടില്ല.
അടിയന്തിര മന്ത്രിസഭ ചേർന്ന് പുന:രധിവാസ പാക്കേജ് നടപ്പാക്കണം'' ഉടുതുണി അല്ലാതെ ഉറ്റവരെയും ഉടയവരെയും നഷ്ടമായവർ പകച്ച് നിൽക്കുകയാണ്. സന്നദ്ധ പ്രവർത്തകർ എത്തിച്ചു നൽകുന്ന സഹായം മാത്രമാണ് ദുരിതമേഖലയിൽ എത്തിയിട്ടുള്ളു. കൃഷിഭൂമിയും, തൊഴിൽ മാർഗ്ഗങ്ങളും നഷ്ടമായ വരെ ജീവിതത്തിലേക് തിരികെ കൊണ്ടുവരുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു