/sathyam/media/post_attachments/IgZIOQ1C7kzLLfuYQpE5.jpg)
ഇടുക്കി: ജില്ലയിലെ ലീഡ് ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ ബാങ്കുകളും പങ്കെടുക്കുന്ന വായ്പ വിതരണ മേളയും പൊതുജന സമ്പര്‍ക്ക പരിപാടിയും നാളെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന (ടൗണ്‍ പള്ളി) പള്ളി മെയിന്‍ പാരിഷ് ഹാളില്‍ നടക്കും.
അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനീഷ് ജോര്‍ജ്ജ് മുഖ്യാതിഥി ആയിരിക്കും. ജില്ലയിലെ വിവിധ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ വകുപ്പുകളിലെ ജില്ലാ മേധാവികളും പങ്കെടുക്കും.