/sathyam/media/post_attachments/oEw5owSipCwFgy30QqOx.jpg)
പാലക്കാട് :കുങ്കുമ പൊട്ടിന്റെ പ്രാധാന്യവും പാരമ്പര്യവും ഗുണങ്ങളും സ്ത്രീകളെ ഓര്‍മ്മിപ്പിക്കുന്നതിനായി, സൈക്കിള്‍ പ്യുര്‍ അഗര്‍ബത്തി, സ്ത്രീകള്‍ക്കായി കുംകും ബിന്ദി ചലഞ്ച് സംഘടിപ്പിച്ചു.സൈക്കിള്‍ അഗര്‍ബത്തിയുടെ, സമൂഹ മാധ്യമ ലിങ്കായ
https://www.instagram.com/p/CUrmAOkoyo9/?utm_medium=copy_link ലൂടെ കുംകും ബിന്ദി ചലഞ്ചില്‍ പങ്കെടുക്കാം.
നവരാത്രി ദിനത്തില്‍ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ സേഫ് ഓണ്‍ സ്‌കിന്‍ ഓം ശാന്തി ഗോള്‍ഡ് ക്ലാസ് പരിശുദ്ധ കുങ്കുമം ആണ് കുംകും ബിന്ദി.ശുദ്ധമായ മഞ്ഞളും ബിഐഎസ് അംഗീകൃത നിറങ്ങളും മാത്രമാണ് മറ്റു ചേരുവകള്‍.പൂജകള്‍ക്കും ചര്‍മത്തിനും ഇത് ഒരുപോലെ സുരക്ഷിതമാണ്.കുങ്കുമപൊട്ടിന്റെ പ്രാധാന്യത്തെപ്പറ്റി സ്ത്രീകളെ ബോധവത്ക്കരിക്കുകയാണ് കുംകും ബിന്ദി ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. മത്സരാര്‍ത്ഥികള്‍ കുങ്കുമപ്പൊട്ട് അണിഞ്ഞ ചിത്രങ്ങള്‍ ഹാഷ് ടാഗിനൊപ്പം പങ്കിടണം. അഞ്ച് സ്ത്രീകള്‍ക്കു വീതം ഫേസ്ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലും ടാഗ് ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം.
/sathyam/media/post_attachments/fbwntYJhIBPSpY1tVPJo.jpg)
ഗ്രൂപ്പ് ഫോട്ടോയും സെല്‍ഫിയും അയക്കാം. ദീപാവലി ദിനമായ നവംബര്‍ നാലുവരെ മത്സരം തുടരും.ഓരോ മത്സരാര്‍ത്ഥിക്കും ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി നല്കും. ഭരതനാട്യ നര്‍ത്തകിയും നൃത്ത സംവിധായികയുമായ രുഗ്മിണി വിജയകുമാര്‍ ബ്രാന്‍ഡ് പ്രചാരണത്തിന്റെ ഭാഗമാണ്.
കുങ്കുമത്തിന് നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും വളരെയേറെ പ്രാധാന്യം ഉണ്ടെന്ന് സൈക്കിള്‍ പ്യുര്‍ അഗര്‍ബത്തി മാനേജിംഗ് ഡയറക്ടര്‍ അര്‍ജുന്‍ രംഗ പറഞ്ഞു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം ലൈസന്‍സുള്ള ഒഎസ് ഗോള്‍ഡ് ക്ലാസ് കുങ്കുമം വിപണിയിലും ലഭ്യമാണ്.
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സുഗന്ധദ്രവ്യ ബ്രാന്‍ഡാണ് സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി. ഒരു കുടില്‍ വ്യവസായം എന്ന നിലയില്‍ ആരംഭിച്ച സൈക്കിളിന് ഇന്ത്യയിലും വിദേശത്തും വലിയ സാന്നിധ്യമാണുള്ളത്.ലിയാ ബ്രാന്‍ഡ് റൂം ഫ്രെഷ്‌നേഴ്‌സ്, കാര്‍ ഫ്രെഷ്‌നേഴ്‌സ്, വെല്‍നെസ് ഹോം ഫ്രാഗ്രന്‍സ്, റിപ്പിള്‍ ഫ്രാഗ്രന്‍സസ് പൂക്കളുടെ സത്ത് തുടങ്ങി ഒട്ടേറെ ഉല്പന്നങ്ങള്‍ ഗ്രൂപ്പിനുണ്ട്.
സാങ്കേതിക വിദ്യാരംഗത്തും രംഗ്‌സണ്‍സ് വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. അഗര്‍ബത്തി മുതല്‍ ഏയ്‌റോ സ്‌പേസ് വരെ നീളുന്നതാണ് സൈക്കിളിന്റെ സാന്നിധ്യം. പ്രതിരോധ ഹെലികോപ്റ്ററുകള്‍ക്കുള്ള വിവിധ പാര്‍ട്‌സുകള്‍ സൈക്കിള്‍ നിര്‍മ്മിക്കുന്നുണ്ട്. എന്‍ആര്‍ ഫൗണ്ടേഷന്റെ കീഴില്‍ ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങളും കമ്പനി നടത്തുന്നുണ്ട്.