പൊന്നാനിയിൽ 14- കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19- കാരൻ അറസ്റ്റിൽ

New Update

publive-image

മലപ്പുറം: പൊന്നാനിയിൽ 14- കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19- കാരൻ അറസ്റ്റിൽ. പൊന്നാനി സ്വദേശി പരീക്കുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് ആണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുമ്പാണ് പീഡനം നടന്നത്. എന്നാൽ സംഭവത്തെത്തുടർന്ന് ഭയപ്പെട്ട പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല.

Advertisment

ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്.

Advertisment