/sathyam/media/post_attachments/XOKOumOMryscH87kU3XK.jpg)
ഇടുക്കി:നവംബർ 1 ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യുവാൻ പ്രധാന അധ്യാപകരുടെ യോഗം ചേരുകയുണ്ടായി.ഉഴവൂർ പഞ്ചായതിൽ ഉള്ള 10 സ്കൂളുകളിലെ പ്രധാനഅധ്യാപകർ യോഗത്തിൽ പങ്കെടുത്തു.ഉഴവൂർ പഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് റിനി വിൽസൺ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ കെ എം, സെക്രട്ടറി സുനിൽ എസ്, സ്കൂൾ പ്രധാനാധ്യാപർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കുട്ടികളുടെ സുരക്ഷ ആണ് പ്രധാനം എന്നും, സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നും പ്രസിഡന്റ് യോഗത്തിൽ അഭിപ്രായപ്പെട്ടു. എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികളെ സ്വീകരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനാദ്ധ്യാപകർ അറിയിച്ചു.