/sathyam/media/post_attachments/0iLgl0Czp5kXrMJYdt5V.jpg)
തലവടി:കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ കേരള പിറവി ദിനത്തിൽ തുറക്കുമ്പോൾ കുട്ടികൾക്ക് കൗതുകകരമായ പഠനാനുഭവങ്ങള്‍ സ്കൂൾ ചുവരിൽ നിന്നും ലഭിക്കും.സ്കൂൾ ചുവരുകളിൽ നിറം പിടിപ്പിക്കുന്നത് ചിത്രകലാ അദ്ധ്യാപകരായ അനിലാഷ് - ലീന ദമ്പതികളാണ്. തലവടി ആനപ്രമ്പാൽ തെക്ക് ചെത്തിപുരയ്ക്കൽ ഗവ.എൽപി സ്കൂളിൻ്റെ ചുവരുകൾ ആണ് ബിആര്‍സി ചിത്രകലാ അദ്ധ്യാപകരായ അനിലാഷ് - ലീന ദമ്പതികളും അമ്പലപ്പുഴ ബിആര്‍സി ചിത്രകലാ അദ്ധ്യാപകൻ കെ. വേണുഗോപാലും ചേർന്ന് ഭിത്തികൾ കൗതകകരമാക്കുന്നത്.
ഹരിപ്പാട് ബിആര്‍സി ചിത്രകലാ അദ്ധ്യാപികയാണ് ലീന രാജ്. ബിനാലെ ആർട്ടിസ്റ്റുകളായ ഇവർ ക്ലാസ് മുറികളും ചുറ്റുപാടും കുട്ടികളുടെ വിഞ്ജാനവികാസത്തിനുള്ള കൗതുക ചിത്രങ്ങളുടെ വിസ്മയ കാഴ്ചകൾ തീർക്കുകയാണ്.സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് തലവടി ബി.പി.സി.ജയകൃഷ്ണൻ.എ.ജി, സ്കൂൾ ഹെഡ്മാസ്റ്റർ അശോക്.എം.കെ, ജെ.ജയശങ്കർ, സുനു.കെ.ഐ, അശ്വതി.വി, ബിന്ദു, ഓമന.പി.വി എന്നിവർ നേതൃത്വം നൽകുന്നു. കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് നയനാനന്ദകരമായ കാഴ്ച ഒരുക്കുവാൻ ബിആർസി നടത്തുന്ന പദ്ധതിയുടെ ഭാഗമായ അദ്ധ്യാപകരെ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സ്ഥാനാപതി കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുള നേരിട്ട് എത്തി അഭിനന്ദിച്ചു.