പാലക്കാട് ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും കരുത്തുറ്റ വനിതയും ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷിത്വ ദിനാചരണം നടത്തി.

കെപിസിസി സെക്രട്ടറി പി വി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ സമിതി ജില്ലാ സെക്രട്ടറി അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സമിതി മലമ്പുഴ നിയോജക മണ്ഡലം കൺവീനർ സണ്ണി എടൂർ പ്ലാക്കീഴിൽ , ഐഎൻടിയുസി ജില്ലാ സെക്രട്ടറി മോനുപ്പ, മുൻ നഗരസഭാംഗം രാധാ ശിവദാസ് , സുബൈർ വള്ളക്കടവ്, അരവി ആലങ്കോട് വിജയൻ താണാവ് , വി എം ബഷീർ , ഉമ്മർ ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Advertisment