/sathyam/media/post_attachments/mU6kZCCeGQ7pbl1kfcP6.jpeg)
മണ്ണാർക്കാട് :രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർന്റെ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റോഡ് ഉപരോധ സമരം മണ്ണാർക്കാട് - നെല്ലിപ്പുഴ ജംഗ്ഷനിൽ ജില്ലാ സെക്രട്ടറിചന്ദ്രൻ പുതുക്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്കെ.വി. അമീർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം കരിം പറളി മുഖ്യ പ്രഭാഷണവും ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി
സാബിർ അഹ്സൻ, ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് ജാഫർ പത്തിരിപ്പാല, എന്നിവർ
അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുൽ അസീസ്, സ്വാഗതവും, ട്രഷറർ സി.എ.സഈദ് നന്ദിയും പറഞ്ഞു. റഷീദ് മാസ്റ്റർ, ഉസ്മാൻ ഒറ്റപ്പാലം, ജമാൽ എടത്തനാട്ടുകര,സിദ്ദീഖ് കുന്തിപ്പുഴ,സുബൈർ അരിയൂർ,കെ.കെ അബ്ദുല്ല,
എം.സി നിസാം,തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us