/sathyam/media/post_attachments/nFpCFoX4m6JoMqyOn5qq.jpg)
പാലക്കാട്: ആലത്തൂരില്‍ നാല് കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയുമാണ് കാണാതായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇവര്‍.
കുട്ടികൾ ഗോവിന്തപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടേക്ക് അന്വേഷണം വ്യാപിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഇവരെ കാണാതായത്. ഇവരില്‍ ഒരാളുടെ കൈവശം മൊബൈലുണ്ടെങ്കിലും അത് സ്വിച്ച് ഓഫാണ്. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലൂടെയും പാര്‍ക്കിലൂടെയും നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇവര്‍ വീട് വിട്ടു പോകാനുള്ള കാരണം വ്യക്തമല്ല.