കൊക്കൂൺ 2021 ; ബിപിൻ റാവത്ത് മുഖ്യാതിഥി. കോൺഫറൻസ് നവംബർ 12- 13 തീയതികളിൽ  വെർച്വൽ ഫ്ലാറ്റ്ഫോമിൽ

New Update

publive-image

സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 14 മത് എഡിഷൻ ചീഫ് ഓഫ് ഡിഫൈൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് ഉദ്ഘാടനം ചെയ്യും.

Advertisment

യുഎഇ ​ഗവൺമെന്റിലെ സൈബർ സെക്യൂരിറ്റി തലവൻ ഡോ. മുഹമ്മദ് ആൽ കുവൈറ്റി, യുഎഇയിലെ റോയൽ ഓഫീസ് ഒഫ് ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ ആൽ ഖസ്മിയുടെ ചെയർമാൻ എച്ച്ഇ. തോമസ് സലേഖി, ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവൻ, ടെക്മഹേന്ദ്രയുടെ എംഡി ആന്റ് സിഇഒ സി.പി. ​ഗുർനാനി. തുടങ്ങിയവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. ഡിജിപി അനിൽകാന്ത് ഐപിഎസ് , എഡിജിപിയും കൊക്കൂൺ ഓർ​ഗനൈസറുമായ മനോജ് എബ്രഹാം ഐപിഎസ് തുടങ്ങിയവർ പങ്കെടുക്കും.

ഡബ്ള്യു ഡബ്ള്യു ഇ ഹാൽ ഒഫ് ഫാർമർ ആൻ്‍റ് പ്രൊഫഷണൽ വെർസ്റ്റിം​ഗ് പ്രമോട്ടർ എക്സിക്യൂട്ടീവ് ഇഎഫ്എഫ് ജെറേറ്റ് സെലിബ്രറേറ്റി ​ഗസ്റ്റ് ആയിരിക്കും. കഴിഞ്ഞ വർഷം നടത്തിയത് പോലെ ഇത്തവണെയും വെർച്വൽ ഫ്ലാറ്റ്ഫോമിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. അതിനാൽ ലോകത്തിലെ മുഴുവൻ സ്ഥലങ്ങളിൽ നിന്നുള്ളവർക്കും വെർച്വലിൽ കോൺഫറൻസിൽ പങ്കെടുക്കാം.

കോൺഫറൻസിനോട് മുന്നോടിയായി 10, 11 തീയതികളിൽ വിവിധ സൈബർ വിഷയങ്ങളെക്കുറിച്ച് വി​ഗദ്ധർ നയിക്കുന്ന പ്രീ കോൺഫറൻസും നടക്കും.
അതിജീവനം,അഭിവൃദ്ധി,അനുരൂപനം എന്നതാണ് ഇത്തവത്തെ കോൺഫറൻസിന്റെ തീം.

ലോക്ഡൗൺ കാലഘട്ടത്തിൽ ഓൺലൈനിലൂടെയുള്ള തട്ടിപ്പുകളും അതിനുള്ള പ്രതിരോധങ്ങളുമായി കോൺഫറൻസ് പ്രധാനമായും ചർച്ച ചെയ്യുന്നത്. സ്കൂളികളിൽ ഉൾപ്പെടെ ഓൺലൈൻ ക്ലാസിലേക്ക് മാറിയതോടെ സംസ്ഥാനത്തും ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സുരക്ഷ കുട്ടികൾക്ക് വരെ പ്രയോചനകരമാകുന്ന തരത്തിലാണ് കോൺഫറൻസ് നടത്തപ്പെടുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച രജിസ്ട്രേഷനിൽ ഇത് വരെ 5000 പേരാണ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രർ ചെയ്തിരിക്കുന്നത്. കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ഇത്തവണയും രജിസട്രേഷൻ സൗജന്യമാണ്.

എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയും, വുമൺ ഇൻ സൈബർ സെക്യൂരിറ്റി വിഭാ​ഗങ്ങളിലും ഇത്തവണ പ്രത്യേക ട്രാക്ക് ഉണ്ടായിരിക്കും.

കൊക്കൂണിന്റെ ആദ്യ 12 പതിപ്പുകൾക്ക് ശേഷം കഴി‍ഞ്ഞവർഷം നടന്ന 13 ആം പതിപ്പ് കൊവിഡിന്റെ സാഹചര്യത്തിൽ വെർച്വൽ ആയി നടത്തിയതിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഉൾപ്പെടെ ആറായിരത്തിൽ അധികം പേരാണ് പങ്കെടുത്തത്.
കഴിഞ്ഞ വർഷം വെർച്വൽ രം​ഗത്ത് നടത്തി വിജയിച്ചതിനെ തുടർന്നാണ് ഇത്തവണയും കൊവിഡ് സാഹചര്യത്തിൽ വെർച്വലിൽ നടത്താൻ തീരുമാനിച്ചത്. കൊവിഡ് കാലഘട്ടത്തിൽ ഡിജിറ്റൽ ലോകം നേരിടുന്ന വെല്ലുവിളികളും, അവ മറികടക്കുന്നതിന് ആവശ്യമായ പരിഹാരങ്ങളും രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൊക്കൂൺ 2021 രാജ്യാന്തര വെർച്വൽ കോൺഫറൻസ് ചർച്ച ചെയ്യുന്നത്.

കേരളാ പൊലീസിന്റെയും ഇസ്രയുടെയും സഹകരണത്തോടെയാണ് തുടർച്ചയായി 14 ആം വർഷവും കൊക്കൂൺ 2021 സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും; https://india.c0c0n.org/2021/home

Advertisment