വാഹനപരിശോധനയില്‍ എംഡിഎംഎ കണ്ടെത്തി, യുവാവ് പിടിയില്‍; കൈകാര്യം ചെയ്യുന്നതിന് എളുപ്പമായതിനാലാണ് കഞ്ചാവ് കച്ചവടം മാറ്റി എംഡിഎംഎ യുടെ കച്ചവടം നടത്തുന്നതെന്ന് പ്രതി

New Update

publive-image

വഴിക്കടവ്: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരകമയക്കുമരുന്നായ എം.ഡി.എം.എ (MDMA) യുമായി യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടൻ മുഹമ്മദ് അഷറഫ് ഷാഹിൻ(21) ആണ് വഴിക്കടവ് സബ്ബ് ഇൻസ്പെക്ടർ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്.

Advertisment

ഇന്ന് വഴിക്കടവ് മുണ്ടയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിലെത്തിയ പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 4 ഗ്രാം എം.ഡി.എം.എ പിടികൂടി. ജില്ലയിൽ ലഹരിയുപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവി സുജിത് ദാസിൻ്റെ നിർദ്ദേശപ്രകാരം ജില്ലയിൽ ഉടനീളം മയക്ക് മരുന്ന് പരിശോധന ശക്തമാക്കി നടത്തി വരികയായിരുന്നു.

ജില്ലയിലെ യുവാക്കളെയും വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയവ എത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഗ്രാമിന് 3000 രൂപ മുതൽ 5000 വരെ വിലയ്ക്കാണ് വിൽക്കുന്നത് എന്നും, കൈകാര്യം ചെയ്യുന്നതിന് എളുപ്പമായതിനാലാണ് കഞ്ചാവ് കച്ചവടം മാറ്റി എം.ഡി.എം.എയുടെ കച്ചവടം നടത്തുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

നിലമ്പൂർ ഡി.വൈ.എസ്.പി സാജു.കെ.അബ്രഹാം, വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ജില്ലാ ആൻറി നർകോട്ടിക് സ്ക്വാഡിലെ അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, ആശിഷ് അലി.കെ.ടി, വഴിക്കടവ് സ്റ്റേഷനിലെ പ്രശാന്ത് കുമാർ.എസ്, നിഖിൽ.ടി.വി, ഷെരീഫ്.കെ, ഗീത.കെ.സിഎന്നിവരും ഉണ്ടായിരുന്നു.

പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ്ബ് ജയിലേക്ക് റിമാൻസ് ചെയ്തു.

Advertisment