പാലക്കാട്: മുന്‍നിര ബേബി കെയര്‍ ബ്രാന്‍ഡായ സൂപ്പര്‍ ബോട്ടംസ്, ശിശുക്കളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും ഡയപ്പറും വൃത്തിയാക്കുന്നതിനുള്ള, പരിസ്ഥിതി സൗഹൃദ ഡിറ്റര്‍ജന്റ് സൂപ്പര്‍ ലോണ്‍ട്രി ഷീറ്റ് അവതരിപ്പിച്ചു. ശിശുക്കളുടെയും കുട്ടികളുടെയും തുണി വസ്ത്രങ്ങളും തുണികൊണ്ടുള്ള ഡയപ്പറുകളും വൃത്തിയാക്കാന്‍ പ്രത്യേകം രൂപകല്പന ചെയ്തതാണ് പുതിയ സൂപ്പര്‍ ലോണ്‍ട്രി ഡിറ്റര്‍ജന്റ് ഷീറ്റുകള്‍.
പുതിയ ഡിറ്റര്‍ജന്റില്‍ വിഷാംശമുള്ള രാസപദാര്‍ത്ഥങ്ങള്‍ ഇല്ല എന്നതാണ് പ്രത്യേകത. എല്ലാ ദിവസവും തുണി അലക്കുന്നവര്‍ക്കും മൃദുലമായ ചര്‍മ്മം ഉള്ളവര്‍ക്കും ഇത് അനുയോജ്യമാണ്.
നിലവില്‍ വിപണിയില്‍ ഉള്ള അലക്കു ഡിറ്റര്‍ജന്റുകള്‍ ഫലപ്രദമാണെങ്കിലും അവയിലെല്ലാം വിഷമയമായ രാസപദാര്‍ത്ഥങ്ങളായ ഫോസ്‌ഫേറ്റ്‌സ്, ബ്ലീച്ച്, എസ്എല്‍എസ്, എസ്എല്‍ഇഎസ്, ഒപ്റ്റിക്കല്‍ ബ്രൈറ്റനേഴ്‌സ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.തുണിയില്‍ പറ്റി പിടിക്കുന്ന ഇവയുടെ അവശിഷ്ടങ്ങള്‍ കുട്ടികളുടെ ചര്‍മ്മത്തിനും ഒപ്പം പരിസ്ഥിതിക്കും ദോഷകരമാണ്.
സൂപ്പര്‍ ലോണ്‍ട്രി ഷീറ്റുകളിലെ സൂപ്പര്‍ കോണ്‍സെന്‍ട്രേറ്റഡ് ഡിറ്റര്‍ജന്റ് ഫോര്‍മുല കൂടുതല്‍ സജീവമാണ്.വിഷമയമായ രാസപദാര്‍ത്ഥങ്ങളും ഇല്ല. കുട്ടികളുടെയും കുഞ്ഞുങ്ങളുടെയും വസ്ത്രങ്ങള്‍ സുരക്ഷിതമായാണ് ഇത് വൃത്തിയാക്കുന്നത്.
അലക്കിന് പുതിയൊരു നിര്‍വചനം ആണ് ഇന്ത്യയിലെ തന്നെ പ്രഥമ പരിസ്ഥിതി സൗഹൃദ ലോണ്‍ട്രി ഡിറ്റര്‍ജന്റ് ഷീറ്റുകളെന്ന് സൂപ്പര്‍ ബോട്ടംസ് സ്ഥാപക പല്ലവി ഉഡാകി പറഞ്ഞു. ബുദ്ധിമുട്ടുള്ളതും സമയം നഷ്ടപ്പെടുത്തുന്നതുമായ അലക്കു ജോലി സന്തോഷം പകരുന്ന ഒന്നാക്കി മാറ്റാന്‍ സൂപ്പര്‍ ലോണ്‍ട്രി ഡിറ്റര്‍ജന്റ് ഷീറ്റിനു കഴിയുമെന്ന് അവര്‍ പറഞ്ഞു.
10,45,90 ഷീറ്റുകള്‍ വീതം അടങ്ങിയ പായ്ക്കുകളില്‍ സൂപ്പര്‍ ബോട്ടംസ് സൂപ്പര്‍ ലോണ്‍ട്രി ഷീറ്റ് ലഭ്യമാണ്. വില യഥാക്രമം 99 രൂപ, 420 രൂപ, 790 രൂപ എന്നിങ്ങനെയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.superbottoms.com