കൊപ്പം വണ്ടുംതറയിൽ വാഹനാപകടം; അച്ഛനും മകനും പരിക്ക്

New Update

publive-image

കൊപ്പം: കൊപ്പം- പേങ്ങാട്ടിരി പാതയിലെ വണ്ടുംതറയിൽ കാർ മരത്തിലിടിച്ച് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന മലപ്പുറം കോട്ടയ്‌ക്കൽ സ്വദേശി നിർമൽ (40), മകൻ അഭിനവ് (14) എന്നിവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.

Advertisment

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മുളയൻകാവ് ഭാഗത്തുനിന്ന്‌ വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു കാർ. കൊപ്പംപോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു

Advertisment